വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരം : എം വി ഗോവിന്ദൻ

'Jamaat-e-Islami and SDPI behind Palakkad Rahul's victory': MV Govindan


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നലെ ആശുപത്രിയിൽ എത്തി മകനുമായി സംസാരിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യനിലയിലേക്ക് വിഎസ് എത്തിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദൻ വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. 

Tags