'വിഎസ് പ്രത്യേക ക്ഷണിതാവ്', സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചരണം അസംബന്ധമെന്ന് എംവി ഗോവിന്ദൻ

MV Govindan says the propaganda that 'VS is a special invitee' and has been removed from the CPM state committee is absurd
MV Govindan says the propaganda that 'VS is a special invitee' and has been removed from the CPM state committee is absurd

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധം.വി.എസ് അച്ചുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി നിലനിർത്തുമെന്ന് സംസ്ഥാന സെക്രട്ടിറി എം.വി ഗോവിന്ദന്‍. വിഎസിനെ അവഗണിച്ചുവെന്ന വാര്‍ത്ത തോന്നിയവാസമാണെന്നും വിഎസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്താണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദന്റെ പ്രതികരണം.

ഏറ്റവും സമുന്നത നേതാവായ വിഎസ് ഇപ്പോൾ കിടപ്പിലാണ്.കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞ ശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ..അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വി.എസ് ആണ്.പാർട്ടിയുടെ ഏറ്റവും വലിയ കരുത്തനായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.


 

Tags