ധനരാജ് വധക്കേസ്: വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ധനരാജ് വധക്കേസില്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാന്‍ കോടതി തയ്യാറായില്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലം ഉള്‍ക്കൊണ്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഇതെല്ലാം ചോദ്യം ചെയ്യപ്പെടും. ധനരാജിന്റെ കുടുംബത്തിന് വിധിയില്‍ അതൃപ്തി ഉണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഒരു പോരുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരാഴ്ച കൊണ്ട് എല്‍പിഎസ്ടി പ്രശ്‌നം പരിഹരിക്കും എന്ന് പറഞ്ഞായാളാണ് മുഖ്യമന്ത്രി. അധികാരത്തില്‍ വന്നിട്ട് ഒന്നും ചെയ്തില്ല. സമരം ചെയ്ത പന്തല്‍ വരെ തകര്‍ത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തു ഒഴിവ് റിപ്പോര്‍ട്ട് ചെയ്യരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നു മുഖ്യമന്ത്രി കളവ് പറയുന്നു. വാക്കാല്‍ ഒരു നിര്‍ദേശവും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പുതിയ തസ്തിക സൃഷ്ടിച്ചു പോലും നിയമനം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
കാലടിയില്‍ വിസിക്കൊപ്പം മുഖ്യമന്ത്രിയും നില്‍ക്കുന്നു. വിസിയെ വിദ്യാര്‍ഥികള്‍ ആക്രമിച്ചു എന്ന നുണ സതീശന്‍ ആവര്‍ത്തിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് എതിരെയും കെസിക്കു എതിരെയും ഉള്ള സൈബര്‍ അക്രമണത്തിന് പിന്നില്‍ വിഡി വിഭാഗം ആണെന്ന് ആരോപണമുണ്ട്.
അതിനെക്കുറിച്ചു മുഖ്യമന്ത്രി മിണ്ടുന്നില്ല. സ്വന്തം പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെ സൈബര്‍ വിഭാഗത്തെ ഉപയോഗിച്ച് ആക്രമിക്കുന്നു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല.
സൈബര്‍ അക്രമണത്തിന്റെ ഗുണ ഭോക്താവ് വിഡി തന്നെ. ചോദ്യങ്ങളില്‍ നിന്നും മുഖ്യന്‍ ഒളിച്ചോടുന്നുവെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള തര്‍ക്കത്തിലും മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
.jpg)

