മുഖ്യമന്ത്രി കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നു ; വിഴിഞ്ഞം കരാറിൽ എം.വി ഗോവിന്ദൻ

'Jamaat-e-Islami and SDPI behind Palakkad Rahul's victory': MV Govindan

 വിഴിഞ്ഞം തുറമുഖത്തിന്റെ അന്താരാഷ്ട്ര നിക്ഷേപവുമായി ബന്ധപ്പെട്ട് പുതിയ കരാർ ലംഘന ആരോപണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്ത്. ‘ദേശാഭിമാനി’ പത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ നിലപാടുകളെയും അദാനി ഗ്രൂപ്പിനെയും രൂക്ഷമായി വിമർശിച്ചത്. കരാറിലെ 5(9) വകുപ്പ് അനുസരിച്ച് 250 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു തുറമുഖത്ത് നിക്ഷേപമുള്ള കമ്പനിക്ക് വിഴിഞ്ഞത്ത് പണം ഇറക്കാൻ നിയമപരമായി കഴിയില്ല. എന്നാൽ വിഴിഞ്ഞത്തുനിന്ന് വെറും 190 കിലോമീറ്റർ മാത്രം അകലെയുള്ള തൂത്തുകുടി തുറമുഖത്ത് എം.എസ്.സി കമ്പനിക്ക് സ്വന്തമായി ടെർമിനലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വ്യക്തമായ കരാർ ലംഘനത്തിന് കൃത്യമായ മറുപടി നൽകാതെ, മുഖ്യമന്ത്രി അഴകൊഴമ്പൻ പ്രസ്താവനകളിലൂടെ കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് എം.വി ഗോവിന്ദൻ തുറന്നടിച്ചു.

ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകളും ലേഖനം പുറത്തുകൊണ്ടുവരുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയെ വിവാദമാക്കേണ്ടതില്ലെന്ന ഇ.പി. ജയരാജന്റെയും, ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവിക ഭരണപരമായ നടപടിയാണെന്ന കെ.കെ. ശൈലജയുടെയും നിലപാടുകളെ പൂർണ്ണമായി തള്ളിക്കൊണ്ടാണ് സംസ്ഥാന സെക്രട്ടറി രംഗത്തുവന്നിട്ടുള്ളത്. ഓഹരി വിൽപ്പനയിലൂടെ വിഴിഞ്ഞത്ത് വൻ തുറമുഖക്കൊള്ളയാണ് നടക്കുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. കേരളത്തിന്റെ താൽപര്യങ്ങൾക്ക് ഹാനികരമായ കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ എൽ.ഡി.എഫ് കാവലാളായി നിൽക്കുമെന്നും, സർക്കാർ അനുമതിയില്ലാതെ മുന്നോട്ട് പോയ അദാനി ഗ്രൂപ്പിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.

രാഷ്ട്രീയമായ വലിയൊരു ആരോപണവും പ്രതിപക്ഷത്തിനെതിരെ എം.വി ഗോവിന്ദൻ ഉയർത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായും എൻ.ഡി.എ നേതാക്കളുമായും മംഗലാപുരത്ത് വെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും, ഇതിന്റെ ബലത്തിലാണ് അദാനി ഇപ്പോൾ വിഴിഞ്ഞത്ത് നീക്കങ്ങൾ നടത്തുന്നതെന്നുമാണ് ആരോപണം. കേന്ദ്രത്തിൽ മോദിയാണ് അദാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതെങ്കിൽ കേരളത്തിൽ ആ റോൾ വി.ഡി സതീശനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിക്കും അദാനിക്കും വേണ്ടി ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രിയെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എന്താണ് പറയാനുള്ളതെന്നും എം.വി ഗോവിന്ദൻ തന്റെ ലേഖനത്തിലൂടെ ചോദിക്കുന്നുണ്ട്.

Tags