'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ സർക്കാരിന് തെറ്റ് പറ്റി, അത് പാർട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി' ; ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദൻ
Jan 1, 2026, 10:58 IST
തിരുവനന്തപുരം: പിഎം ശ്രീ ഒപ്പിട്ടതിൽ സർക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ്പറ്റിയതുകൊണ്ടാണ് പാർട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല വിഷയങ്ങൾക്കൊപ്പം പിഎം ശ്രീ വിവാദവും തോൽവിക്ക് കാരണമായിരിക്കാം, ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകും.
tRootC1469263">തുടർഭരണത്തിൽ ആശാവഹമായ പ്രതീക്ഷയുണ്ട്. എൽഡിഎഫിന് 60 സീറ്റുകൾ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. പഞ്ചായത്ത് തെരഞ്ഞടുപ്പിൽ യുഡിഎഫിനേക്കാൾ 17 ലക്ഷം വോട്ടുകൾ എൽഡിഎഫിന് അധികമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കൂടാതെ അമിത ആത്മവിശ്വാസം കൊണ്ടാണ് പഞ്ചായത്തുകളിൽ തോൽവിയുണ്ടായതെന്നും ഇത് സിപിഎമ്മിൻറെ സംഘടനാ വീഴ്ചയാണെന്നും എംവി ഗോവിന്ദൻ സമ്മതിക്കുന്നുണ്ട്.
.jpg)


