എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല, അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന് പിന്നീട് തീരുമാനിക്കും : എം.വി ഗോവിന്ദൻ
കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ തുടരുമെന്നും അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണോ എന്ന കാര്യം പിന്നീട് തിരുമാനിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അതാണ് ഇന്നലെ മഞ്ചേശ്വരത്തും കാസർകോടും കണ്ടത്. സി.പി.എമ്മും ഇടതുപക്ഷവും വർഗീയതക്കെതിരായി ശക്തമായി നിലകൊള്ളുകയാണ്.
tRootC1469263">ഭസത്യം ആരു സത്യം പറഞ്ഞാലും സത്യം തന്നെയാണ്. രണവിരുദ്ധ വികാരമില്ലെന്ന എസ്‍.ഡി.പി.ഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ല. ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ച പരിഹരിക്കാൻ ശ്രമിക്കും. എൽ.ഡി.എഫിൻറെ വർഗീയതക്കെതിരായ നയങ്ങൾ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തും.
എസ്‍.ഡി.പി.ഐയുമായും ജമാഅത്തെ ഇസ്‌ലാമിയുമായിമായും യു.ഡി.എഫാണ് സഖ്യത്തിലേർപ്പെട്ടിട്ടുള്ളത്. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് കണക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. ജില്ലാ കമ്മിറ്റിയോട് കണക്ക് ആവശ്യപ്പെട്ടിട്ടുണെന്നും ഗോവിന്ദൻ വ്യക്തമാക്കി. കുഞ്ഞികൃഷ്ണൻറെ കാര്യമൊക്കെ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
.jpg)


