എം.വി ഗോവിന്ദൻ പയ്യന്നൂരിലെത്തിയത് ജ്യോത്സ്യരുമായുള്ള സൗഹൃദ കൂടിക്കാഴ്ച്ചയ്ക്ക് : ചായകോപ്പയിലെ കൊടുങ്കാറ്റായി വിവാദങ്ങൾ
പയ്യന്നൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എം.എൽ.എസന്ദർശിച്ചത് ഇന്ത്യയിലെ തന്നെ പ്രശസ്ത ജ്യോത്സ്യൻമാരിലൊരാ ളായപയ്യന്നൂരിലെ മാധവപൊതുവാളിനെ. 'വെറും സൗഹൃദ സന്ദർശനമാണ് ജനപ്രതിനിധി കൂടിയായ എം.വി ഗോവിന്ദൻ മാസ്റ്റർ അൻപതു വർഷത്തിലേറെ ജ്യോതിഷ പാരമ്പര്യമുള്ള മാധവ പൊതുവാളുമായി നടത്തിയത്. നേരത്തെ കെ.എസ്. വൈ എഫ് നേതാവായിരിക്കെ അടുപ്പമുണ്ട്.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ തന്നെ വീട്ടിലെത്തിനേരിട്ടു കണ്ടു സൗഹൃദം പങ്കുവയ്ക്കാറുണ്ട്. തിരുവനന്തപുരം പുതിയ എ.കെ.ജി സെൻ്റർ ഉദ്ഘാടനത്തിന് മുൻപ് തളിപ്പറമ്പിലെത്തിയപ്പോൾ നടത്തിയ സന്ദർശനത്തിനിടെ ചുറ്റും കൂടിയവരിൽ പകർത്തിയ ചിത്രമാണ് മാസങ്ങൾക്കു ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അന്ന് ഗോവിന്ദൻ മാസ്റ്റർ ക്കൊപ്പം പ്രാദേശിക സി.പി.എം നേതാക്കളും നാട്ടുകാരുമടങ്ങുന്ന വലിയ സംഘം തന്നെ യുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു ജ്യോത്സ്യൻ്റെ ആതിഥ്യം സ്വീകരിച്ചതിനു ശേഷമാണ് അദ്ദേഹംമടങ്ങിയത്. കണ്ണൂർ ജില്ലയിലെ ഭരണ- പ്രതിപക്ഷ എം.എൽ.എമാരും എം.പിമാരുമൊക്കെ മാധവപൊതുവാൾ ജ്യോത്സ്യനെ സന്ദർശിക്കാറുണ്ട്. പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കാലങ്ങളിലും അല്ലാത്തപ്പോഴും ഭീമമായ തുക ഇദ്ദേഹം ഫണ്ടിലേക്ക് നൽകാറുണ്ടെന്നാണ് വിവരം. പൊതു നന്മയ്ക്കായുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ ജ്യോൽസ്യരെ സമീപിക്കാറുമുണ്ടെന്നാണ് വിവരം.
ബി.ജെ.പി അഖിലേന്ത്യാ നേതാക്കളുടെ വിശ്വസ്ത ജ്യോത്സ്യനാണ് ഇദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ., ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ ഏറെവിശ്വസ്തനും വഴികാട്ടിയുമാണ് മാധവപൊതുവാൾ. മുൻകർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഇദ്ദേഹത്തിനോടുള്ള അടുപ്പം കാരണമാണ് തളിപറമ്പിലെത്തിയിരുന്നത്. രണ്ടാഴ്ച്ച മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ സ്വീകരിക്കുന്നതിനായി വിഐപികളിലൊരാളായി ജ്യോത്സ്യർ മാധവ പൊതുവാളുണ്ടായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥ തലവൻമാരുമായും അടുത്ത ബന്ധം പുലർത്തുന്ന പയ്യന്നൂർ സ്വദേശിയായ ജ്യോത്സ്യരെ സന്ദർശിക്കാൻ പ്രമുഖരെത്തുന്നത് ജ്യോത്സ്യം നോക്കാനോ കവിടിനിരത്താനോ മാത്രമല്ല സൗഹൃദം പങ്കിടാൻ കൂടിയാണ്.
ഈയൊരു ഉദ്ദ്യേശം മാത്രമേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സന്ദർശനത്തിനുള്ളുവെന്നാണ് വിവരം സോഷ്യൽ മീഡിയയിൽ അദ്ദേഹവുമൊന്നിച്ചു എം.വി ഗോവിന്ദൻ ഇരിക്കുന്ന ചിത്രം വലിയ വാർത്തയാക്കിയത് ചില ദൃശ്യമാധ്യമങ്ങളാണ്. സംസ്ഥാന സമിതിയിൽ ഈ കാര്യം ചൂണ്ടിക്കാട്ടി കണ്ണൂരിൽ നിന്നുള്ള ഒരു മുതിർന്ന നേതാവ് എം. വി ഗോവിന്ദനെ വിമർശിച്ചു വെന്നായിരുന്നു വാർത്ത എന്നാൽ ഈ വിവാദം പ്രതിപക്ഷ പാർട്ടി നേതാക്കളോ രാഷ്ട്രീയ വിമർശകരോ ഏറ്റെടുക്കാത്തതോടെ ചായകോപ്പയിലെ കൊടുങ്കാറ്റായി വിലയം പ്രാപിച്ചു.
.jpg)


