ഭൂമി കുംഭകോണ വിവാദം :സർക്കാർ സ്വത്ത് കൊള്ള നടത്തിയയാളാണ് രാജീവ് ചന്ദ്രശേഖർ, വിഷയത്തിൽ എസ്ഐടി അന്വേഷണം വേണം; എം വി ഗോവിന്ദൻ മാസ്റ്റർ
ഭൂമി കുംഭകോണ വിവാദം :സർക്കാർ സ്വത്ത് കൊള്ള നടത്തിയയാളാണ് രാജീവ് ചന്ദ്രശേഖർ, വിഷയത്തിൽ എസ്ഐടി അന്വേഷണം വേണം; എം വി ഗോവിന്ദൻ മാസ്റ്റർ
Oct 28, 2025, 15:57 IST
ഇരിട്ടി:ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ ഭൂമി കുംഭകോണം വിവാദത്തിൽ എസ്ഐടി അന്വേഷണം വേണമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂർ ഇരിട്ടിയിൽ എൻ ജി ഒ യൂണിയൻ ഏരിയ സെൻ്റർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">500 കോടി രൂപയുടെ തട്ടിപ്പ് നടത്തി സർക്കാർ സ്വത്ത് കൊള്ള നടത്തിയയാളാണ് രാജീവ് ചന്ദ്രശേഖർ. സംഭവത്തിൽ രാജീവ് ചന്ദ്രശേഖറിനെ സഹായിച്ചവരെ കണ്ടെത്തണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ പ്രധാന കോർപ്പറേറ്റ് മുതലാളിയാണ്. അവസരവാദ രാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് മുൻപ് എം.പിയായ തെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
.jpg)

