മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രാങ്കണത്തിൽ കഥകളി ആസ്വാദനത്തിന്റെ ബാലപാഠങ്ങൾ കണ്ടറിഞ്ഞ് കുട്ടിക്കൂട്ടം

A group of children gets a first-hand introduction to the art of Kathakali at the premises of the Muzhakkunnu Mridangashaileswari Temple.12

കഥകളിയിലെ പ്രധാന മുദ്രകൾ, ഭാവാഭിനയം, ചൊല്ലിയാട്ടം, കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ തുടങ്ങിയവ ഉദാഹരണങ്ങളോടെ വിശദീകരിച്ചു. പുസ്തകങ്ങളിലും വേദിയിലും മാത്രം പരിചയപ്പെടുന്ന കഥകളിയെ കലാകാരന്മാരുടെ തത്സമയ അവതരണത്തിലൂടെ അടുത്തറിയാൻ കഴിഞ്ഞത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. കലാരൂപത്തെക്കുറിച്ച് കുട്ടികളിൽ കൂടുതൽ താൽപര്യവും കൗതുകവും വളർത്തുന്നതിനും സോദാഹരണ ക്ലാസ് സഹായകമായി.

 മുഴക്കുന്ന് : വേഷപ്പകർച്ചയില്ലാതെ കഥകളി കലാകാരന്മാർ ചൊല്ലിയാടിയ അഭിനയമുഹൂർത്തങ്ങൾ നിർനിമേഷരായി കണ്ടും കേട്ടും കുട്ടിക്കൂട്ടം കഥകളിയുടെ ആസ്വാദനത്തിന്റെ ബാലപാഠങ്ങൾ നേരിട്ടറിഞ്ഞു. മുദ്രകളിലൂടെയും മുഖഭാവങ്ങളിലൂടെയും ശരീരചലനങ്ങളിലൂടെയും കഥയും കഥാപാത്രങ്ങളെയും എങ്ങനെ അരങ്ങിലെത്തിക്കുന്നുവെന്ന് കലാകാരന്മാർ നേരിട്ട് അവതരിപ്പിച്ചപ്പോൾ കുട്ടികൾ കൗതുകത്തോടെ അതിന് സാക്ഷികളായി.

A group of children gets a first-hand introduction to the art of Kathakali at the premises of the Muzhakkunnu Mridangashaileswari Temple.

മൃദംഗശൈലേശ്വരി ക്ഷേത്രാങ്കണത്തിൽ നടന്നുവരുന്ന സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ നാലാമത് കോട്ടയത്തു തമ്പുരാൻ ദേശീയ കഥകളി ഉത്സവത്തിന്റെ ഭാഗമായാണ് പുന്നാട് നിവേദിത വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി കഥകളി സോദാഹരണ ക്ലാസ് സംഘടിപ്പിച്ചത്. കഥകളിയുടെ ചരിത്രവും അവതരണരീതിയും ആഹാര്യഭംഗിയും അഭിനയസങ്കേതങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം, വേഷവും ചമയവും ഇല്ലാതെയും അഭിനയത്തിലൂടെ കഥാപാത്രത്തിന്റെ ഭാവവും സ്വഭാവവും പ്രേക്ഷകരിലെത്തിക്കാൻ കഴിയുന്നതെങ്ങനെയെന്നും കലാകാരന്മാർ കുട്ടികൾക്ക് കാട്ടിക്കൊടുത്തു.

A group of children gets a first-hand introduction to the art of Kathakali at the premises of the Muzhakkunnu Mridangashaileswari Temple.

കഥകളിയിലെ പ്രധാന മുദ്രകൾ, ഭാവാഭിനയം, ചൊല്ലിയാട്ടം, കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ തുടങ്ങിയവ ഉദാഹരണങ്ങളോടെ വിശദീകരിച്ചു. പുസ്തകങ്ങളിലും വേദിയിലും മാത്രം പരിചയപ്പെടുന്ന കഥകളിയെ കലാകാരന്മാരുടെ തത്സമയ അവതരണത്തിലൂടെ അടുത്തറിയാൻ കഴിഞ്ഞത് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. കലാരൂപത്തെക്കുറിച്ച് കുട്ടികളിൽ കൂടുതൽ താൽപര്യവും കൗതുകവും വളർത്തുന്നതിനും സോദാഹരണ ക്ലാസ് സഹായകമായി.

വൈകീട്ട് നടന്ന കിര്മീരവധം കഥകളിയിൽ കലാമണ്ഡലം ചെമ്പക്കര വിജയൻ, സദനം ഭാസി, കലാമണ്ഡലം വിനോദ്, കോട്ടക്കൽ നാരായണൻ, കലാമണ്ഡലം വേണുമോഹൻ, കലാമണ്ഡലം രാജനാരായണൻ എന്നിവർ അരങ്ങിലെത്തി. കഥകളിയുടെ പാരമ്പര്യസൗന്ദര്യവും അഭിനയത്തിന്റെ സൂക്ഷ്മതകളും സമന്വയിപ്പിച്ച അവതരണം ആസ്വാദകർക്ക് വേറിട്ട അനുഭവമായി.

ചൊവ്വാഴ്ച കല്യാണസൗഗന്ധികം ആദ്യഭാഗം അരങ്ങേറും. രാവിലെ ചൊല്ലിയാട്ടവും നടക്കും. കഥകളിയുടെ അഭിനയസങ്കേതങ്ങൾ കൂടുതൽ അടുത്തറിയാൻ അവസരമൊരുക്കുന്ന വിവിധ പരിപാടികളും ഉത്സവത്തിന്റെ ഭാഗമായി തുടരും.

A group of children gets a first-hand introduction to the art of Kathakali at the premises of the Muzhakkunnu Mridangashaileswari Temple.35

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ ആശാന്റെയും സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ കെ. കെ. ഗോപാലകൃഷ്ണന്റെയും നേതൃത്വത്തിൽ, മൃദംഗശൈലേശ്വരി ക്ഷേത്ര ഭരണസമിതിയുടെ സഹകരണത്തോടെയാണ് എട്ടുദിവസത്തെ ദേശീയ കഥകളി ഉത്സവം സംഘടിപ്പിക്കുന്നത്. കഥകളിയുടെ പാരമ്പര്യവും ചരിത്രവും പുതുതലമുറയിലേക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം, കലാകാരന്മാർക്കും ആസ്വാദകർക്കും ഒരുപോലെ വേദിയൊരുക്കുകയാണ് ഉത്സവം.

Tags