മൂവാറ്റുപുഴയിൽ ടോറസ് ലോറി അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ടോറസ് ലോറി അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെള്ളൂർകുന്നം മാരിയിൽ ജയനാണ്(67) മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.54 ഓടെയാണ് അപകടം നടന്നത്. ഇടിച്ചിട്ടശേഷം ലോറി സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്ത് കൂടെ കയറി ഇറങ്ങുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിൽ ടോറസ് ലോറി തട്ടുന്നതും സ്കൂട്ടർ യാത്രക്കാരൻ റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂട്ടറിലുണ്ടായിരുന്ന വെള്ളൂർകുന്നം മാരിയിൽ ജയൻ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂവാറ്റുപുഴ പൊലീസും ഫയർഫോഴ്സും ചേർന്ന് അപകട സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

tRootC1469263">

Tags