മുട്ടിൽ മരംമുറി - വഞ്ചനക്കേസ്; വിചാരണ ഒരുമിച്ച് നടത്താൻ സുപ്രീംകോടതി അനുമതി

supream court

മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയില്‍ തന്നെ നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

ന്യൂഡല്‍ഹി: മുട്ടില്‍ മരം മുറിക്കേസില്‍ വിചാരണ ഒരുമിച്ച് നടത്തും. വയനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താന്‍ അനുമതി. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. റോജി അഗസ്റ്റിന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയില്‍ തന്നെ നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

വഞ്ചനാ കേസില്‍ ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും, ഈ കേസും വയനാട്ടിലേക്ക് മാറ്റണമെന്നുമാണ് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

വയനാട്ടിലും ചോറ്റാനിക്കരയിലും രജിസ്റ്റർ ചെയ്ത കേസുകൾ പരസ്പരം ബന്ധപ്പെട്ടതാണെന്നും വയനാട്ടിലെ കേസിലെ അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ രണ്ടാമത്തെ കേസിന്റെ വിചാരണ തുടരുന്നത് ഉചിതമല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ് വന്നത്.

Tags