മുട്ടിൽ മരം മുറി കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി

Muttil tree felling case; High Court rejects plea to stay trial

കൊച്ചി: അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരം മുറി കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹർജി കോടതി തള്ളി. അമ്പലമേട് പൊലീസെടുത്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം, കേസിൽ പ്രതിയായ റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായെങ്കിലും ആന്‍റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല. മറ്റു പ്രതികൾ എവിടെയെന്നും ആളെ കളിയാക്കുകയാണോയെന്നും കോടതി ചോദിച്ചു.

വനം വകുപ്പിന്‍റെ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മരം അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽക്കാൻ ശ്രമിച്ചെന്നാണ് കേസ്. മരങ്ങൾ‌ കൊണ്ടുപോകുന്നതിന് ഫോം 3 പാസ് ആവശ‍്യമില്ലെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്വകാര‍്യ മര കമ്പനിക്ക് മരം പ്രതികൾ വിൽപ്പന നടത്തിയിരുന്നു. പിന്നീട് വനം വകുപ്പ് മരം കസ്റ്റഡിയിലെടുത്തിരുന്നു.

Tags