മുട്ടിൽ മരംമുറിക്കേസ്: വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു

MARAM

2021ല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം പൂര്‍ത്തിയാക്കി ഈമാസം 17ന് തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കല്‍പ്പറ്റ: മുട്ടില്‍ മരം മുറിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരായ കുറ്റപത്രം ബത്തേരി ഫസ്റ്റ്ക്ലാസ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിനാണ് ഇപ്പോള്‍ വനംവകുപ്പിന്റെ നീക്കത്തിലൂടെ തിരിച്ചടിയായത്.

2021ല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം പൂര്‍ത്തിയാക്കി ഈമാസം 17ന് തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അനധികൃതമായി കോടിക്കണക്കിന് വിലവിരുന്ന ഈട്ടിത്തടികള്‍ മുറിച്ച് കടത്തിക്കൊണ്ടുപോയി എന്നതിലാണ് അന്തിമറിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, ചോറ്റാനിക്കര കോടതിയിൽ നിലവിലുള്ള കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട്ട് തയാറായിട്ടില്ല എന്നതായിരുന്നു പ്രതികളുടെ പ്രധാന വാദം.

Tags