മുത്തങ്ങാ സമരം; പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ട പരിഹാരം നല്കാന്‍ ഉത്തരവ്

muthanga

നഷ്ട പരിഹാരം പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.2021 ലാണ് നഷ്ടപരിഹാരം നല്കാന്‍ ആദ്യം കോടതി ഉത്തരവ് ഇട്ടത്

തിരുവനന്തപുരം: മുത്തങ്ങാ സമരത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന്  12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.  നഷ്ട  മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

നഷ്ട പരിഹാരം പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.2021 ലാണ് നഷ്ടപരിഹാരം നല്കാന്‍ ആദ്യം കോടതി ഉത്തരവ് ഇട്ടത്. വിധിക്കെതിരെ സര്‍ക്കാരും 2 പൊലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കുകയായിരുന്നു.

മുത്തങ്ങ സമരസമയത്ത് വയനാട് ഡയറ്റില്‍ ഗസറ്റഡ് റാങ്ക് അധ്യാപകനായിരുന്ന സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. 32 ദിവസം സുരേന്ദ്രന്‍ ജയിലില്‍ കിടക്കുകയും പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയാവുകയും ചെയ്തു.

മര്‍ദനത്തില്‍ ശരീരം തളര്‍ന്നുവെങ്കിലും തനിക്കെതിരെ എടുത്ത വ്യാജ കേസിനും ക്രൂരമര്‍ദനത്തിനും പൊലീസിനെതിരെ ശക്തമായ നിയമ പോരാട്ടമാണ് സുരേന്ദ്രന്‍ നടത്തിയത്. ഒടുവില്‍ സുരേന്ദ്രന്റെ വാദം ശരിവച്ചാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുല്‍ത്താന്‍ ബത്തേരി സബ് കോടതി വിധിച്ചത്.

എന്നാല്‍ 2020ല്‍ സര്‍ക്കാര്‍ ഈ വിധിക്കെതിരെ വീണ്ടും അപ്പീല്‍ പോയി. എന്നാല്‍ ഈ അപ്പീല്‍ തള്ളിക്കൊണ്ട് കീഴ്‌കോടതി വിധിച്ച നഷ്ടപരിഹാര തുക ഇരട്ടിയില്‍ അധികം നല്‍കാനാണ് വയനാട് ജില്ലാ കോടതി ഉത്തരവിട്ടത്.

Tags