മുത്തങ്ങ കേസ്;ആദിവാസി നേതാവ് എം ഗീതാനനന്ദൻ ഉൾപ്പെടെ 35 പ്രതികളെ വെറുതെവിട്ടു

muthanga

ആദിവാസി നേതാവ് എം ഗീതാനനന്ദൻ ഉൾപ്പെടെ 35 പ്രതികളെ കോടതി വിട്ടയച്ചു. 23 മുതല്‍ 57 വരെ പ്രതികളെയാണ് വിട്ടയച്ചത്.

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദൻ ഉൾപ്പെടെ 35 പ്രതികളെ കോടതി വിട്ടയച്ചു. 23 മുതല്‍ 57 വരെ പ്രതികളെയാണ് വിട്ടയച്ചത്.

2003 ഫെബ്രുവരി 19ന് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ച്‌ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരത്തിനിടെയാണ് പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ടത്. അന്നത്തെ എ.കെ. ആന്റണി സർക്കാരിന്റെ കാലത്തായിരുന്നു സംഭവം.

സമരത്തിനിടെ വിനോദിനെ പ്രതിഷേധക്കാർ ബന്ദിയാക്കിയതായും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ വിട്ടയക്കൂ എന്ന നിലപാട് സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിനോദിനെ രക്ഷപ്പെടുത്താനുള്ള പൊലീസ് നീക്കമാണ് പിന്നീട് സംഘർഷത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചത്.

വിനോദിന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നതാണ് കേസിലെ പ്രധാന തർക്കവിഷയം. പ്രതിഷേധക്കാർ കൊലപ്പെടുത്തിയതാണെന്നതാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ സംഭവസമയത്ത് കുടിലുകള്‍ക്കുള്ളില്‍ നേരിട്ടുള്ള ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ കൊലപാതകത്തിന് പ്രതികളെ ബന്ധിപ്പിക്കാൻ കഴിയില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ആദ്യഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. തുടർന്ന് കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ ആരംഭിച്ച വിചാരണ പിന്നീട് കല്‍പ്പറ്റ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 

Tags