മുതലപ്പൊഴിയിൽ വീണ്ടും അപകടം ; രണ്ടുപേർക്ക് പരിക്ക്

Another accident in Muthalapozhi; Two injured
Another accident in Muthalapozhi; Two injured

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം നടന്നടത്.

അതേസമയം ഒരാളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളെ രക്ഷപ്പെടുത്തി. മൈ ഹാർട്ട് എന്ന വള്ളത്തിൽ കടലിൽ പോയ ഉടമ സഫീറിനാണ് (25) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന റിയാസിനെ (26) രക്ഷപ്പെടുത്തി.

tRootC1469263">

 

Tags