നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗവും ചേരുന്നു

muslim league

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ചോദിക്കണമെന്ന വികാരം നേതൃത്വത്തിനുണ്ട്. 

കോണ്‍ഗ്രസിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗവും ചേരുന്നു. തിങ്കളാഴ്ച കോഴിക്കോടാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗം ചേരുക. രാവിലെ പതിനൊന്ന് മണിക്ക് ലീഗ് ഹൗസിലാണ് സംസ്ഥാന ഭാരവാഹിയോഗം. സ്ഥാനാര്‍ത്ഥിനിര്‍ണയം, സീറ്റുകളുടെ വെച്ചുമാറല്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ചോദിക്കണമെന്ന വികാരം നേതൃത്വത്തിനുണ്ട്. 

tRootC1469263">

ഇക്കാര്യത്തില്‍ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലീഗ് തയ്യാറാകില്ല. സീറ്റുകള്‍ വെച്ചു മാറുമ്പോള്‍ മധ്യ, തെക്കന്‍ കേരളത്തിലെ കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കാനും ലീഗിന് ആഗ്രഹമുണ്ട്. ടേം വ്യവസ്ഥ, വനിത - യുവ പ്രാതിനിധ്യം തുടങ്ങിയവയും ചര്‍ച്ച ആകും. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മൂന്നു ടേം വ്യവസ്ഥയില്‍ വിജയസാധ്യത പരിഗണിച്ച് ലീഗ് ഇളവ് നല്‍കിയിരുന്നു.

Tags