മുഖ്യമന്ത്രി ചർച്ചയിൽ സതീശനെ പിന്തുണയ്ക്കുന്ന നിലപാടില്‍ മുസ്‌ലിം ലീഗ് ; സാദിഖലി തങ്ങളുമായി ഫോണില്‍ സംസാരിച്ച്‌ സോണിയ ഗാന്ധി

Muslim League supports Satheesan in CM talks; Sonia Gandhi speaks to them on phone after Sadiqali talks to them

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിലെ ഘടകകക്ഷികളുടെ താല്പര്യങ്ങളും സോണിയ ഗാന്ധി ആരാഞ്ഞു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടുള്ള അനുകൂല മനോഭാവം തങ്ങള്‍ സോണിയ ഗാന്ധിയെ നേരിട്ട് അറിയിച്ചു.

 മലപ്പുറം : കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഫോണില്‍ വിളിച്ച്‌ സംസാരിച്ചു.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിലെ ഘടകകക്ഷികളുടെ താല്പര്യങ്ങളും സോണിയ ഗാന്ധി ആരാഞ്ഞു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടുള്ള അനുകൂല മനോഭാവം തങ്ങള്‍ സോണിയ ഗാന്ധിയെ നേരിട്ട് അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തില്‍ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുന്നതില്‍ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിലപാട് അതിനിർണായകമാകും. ആന്റണിയുമായി സോണിയ ഗാന്ധി വിശദമായ ആശയവിനിമയം നടത്തിക്കഴിഞ്ഞു. 

Tags