മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അന്തരിച്ചു

dead

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി, യുഡിഎഫ് ജില്ലാ കണ്‍വീനര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


വിവിധ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കെല്‍, ഹോര്‍ട്ടികോര്‍പ്, സിഡ്കോ എന്നിവയുടെ ചെയര്‍മാന്‍ പദവി വഹിച്ചിട്ടുണ്ട്. എംഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം, തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായി വളര്‍ന്നു. പ്രഭാഷകന്‍, തൊഴിലാളി സംഘടനാ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ശ്രദ്ധേയനായ നേതാവാണ് വിട പറഞ്ഞത്. ഖബറടക്കം പിന്നീട്.

Tags