പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ ഇന്ന്

league

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ ഇന്ന് കോഴിക്കോട് ചേരും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ.മുനീറിനാണ് സാധ്യത കൂടുതല്‍. ജില്ലാ ഭാരവാഹികളില്‍ കൂടുതല്‍പേരുടേയും പിന്തുണ മുനീറിനാണ്. പിഎംഎ സലാമിനെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കാന്‍ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം തുടങ്ങിയതോടെയാണ് മുനീറിനെ പിന്തുണച്ച് മറുപക്ഷം എത്തിയത്. രാവിലെ 11 മണിക്കാണ് കൗണ്‍സില്‍. ഇതിന് മുമ്പ് സമവായത്തിലെത്താനാണ് സാദിഖലി ശിഹാബ് തങ്ങള്‍ നല്‍കിയ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകില്ലെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും പൂര്‍ണമായി സമവായത്തിലെത്തിയിട്ടില്ല. ജില്ലാ ഭാരവാഹികളില്‍ കൂടുതല്‍ പേരുടേയും പിന്തുണ മുനീറിനാണ്. സമവായമാവാത്തതിനെ തുടര്‍ന്ന് സാദിഖലി തങ്ങള്‍ ലീഗ് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിച്ച് വരുത്തി അഭിപ്രായം ചോദിച്ചു. തങ്ങളുടെയും പിന്തുണ മുനീറിനാണെന്നാണ് സൂചന. 

Share this story