പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പം മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് യോഗത്തിൽ ധാരണ

Muslim League meeting agrees to move forward with state government's stance on PM Shri project

മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനൊപ്പം മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് മന്ത്രിമാരുടെയും നേതൃത്വത്തിന്റെയും യോഗത്തിൽ ധാരണയായി. പദ്ധതിയിൽ നിന്ന് കേരളത്തിന് നിയമപരമായി പിന്മാറാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, കേന്ദ്രത്തിന്റെ സാമ്പത്തിക-ഭരണപരമായ വ്യവസ്ഥകൾ അംഗീകരിച്ചും എന്നാൽ പാഠ്യപദ്ധതിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഉറപ്പിച്ചുമാണ് മുന്നോട്ടുപോകാൻ തീരുമാനിച്ചത്. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്.

പി.എം. ശ്രീ വിഷയത്തിൽ എതിർപ്പ് തുടരുന്ന എം.എസ്.എഫിനെയും പൊതുസമൂഹത്തെയും സർക്കാരിന് കരാറിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യം വിശദമായി ബോധ്യപ്പെടുത്താനാണ് പാർട്ടിയുടെ അടുത്ത നീക്കം. പദ്ധതിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് നേതാക്കൾ പറയുന്നത്.

പാർട്ടി മന്ത്രിമാർക്കെതിരെ സംഘടനാ തലത്തിൽ ഉയർന്ന പരാതികളുടെയും അഭിപ്രായവ്യത്യാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു പാണക്കാട്ട് മന്ത്രിമാരുടെ യോഗം. ശനിയാഴ്ച കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് നേതൃത്വത്തിന്റെ നിർണായക കൂടിക്കാഴ്ച നടന്നത്. ലീഗ് മന്ത്രിമാർക്ക് പുറമെ സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസ് അലി ശിഹാബ് തങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു

Tags