ഉപമുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം ലീഗിന് അർഹതപ്പെട്ടത്, അതിനുള്ള സ്റ്റാറ്റസും അർഹതയും ഉണ്ട് : ചോദിക്കാതെ തന്നെ തരുമെന്നാണ് പ്രതീക്ഷയെന്ന് കെ.എൻ.എ ഖാദർ
കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ.എ ഖാദർ.
ഉപമുഖ്യമന്ത്രി എന്നത് ഒരു അംഗീകരാവും ആലങ്കാരിക പദവിയുമാണ്. അതിനുള്ള സ്റ്റാറ്റസും അർഹതയും ലീഗിനുണ്ട്. ലീഗ് ആവശ്യപ്പെടാതെ തന്നെ യു.ഡി.എഫ് നൽകുമെന്നാണ് വിശ്വസിക്കുന്നതെന്ന് കെ.എൻ.എ ഖാദർ പറഞ്ഞു.
tRootC1469263">അർഹമായ തലത്തിൽ മുസ്‌ലിം ലീഗിനെ പ്രതിഷ്ഠിക്കണമെന്ന ധാരണ മറ്റുള്ളവർക്ക് ഉണ്ടെങ്കിലേ അത് സംഭവിക്കൂ. മുന്നണിയിലെ എല്ലാവരും അങ്ങനെ ആഗ്രഹിക്കുമെന്നാണ് കരുതുന്നത്. ലീഗിന്റെ അർഹതയിൽ മുന്നണിയിലെ മറ്റു ഘടക കക്ഷികൾക്ക് വ്യക്തമായ ബോധമുണ്ടെന്നാണ് കരുതുന്നതെന്നും കെ.എൻ.എ ഖാദർ പറഞ്ഞു.
അതേസമയം, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഇത്തരം നീക്കമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് ജയിച്ചുവന്നാൽ ലീഗിന്റെ ഭാഗത്ത് നിന്ന് സമ്മർദം ഉണ്ടാവില്ലെന്നും ലീഗ് ഏത് വിട്ടുവീഴ്ചക്കും തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുൻപ് ഉമ്മൻചാണ്ടി ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദനം ചെയ്തിരുന്നെന്നും നിരസിക്കുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
.jpg)


