സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആരോപണം: പരാതി നല്‍കി മുസ്ലിം ലീഗ്
ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും കുഞ്ഞാലിക്കുട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു
മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മറുപടിയുമായി മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരോപണത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. ലീഗ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐഡിയില്‍നിന്ന് ഫേസ്ബുക്കില്‍ വന്ന പോസ്റ്റിനെതിരെ പാര്‍ട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണ്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും.
ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും കുഞ്ഞാലിക്കുട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ ആരോപണം ഉയര്‍ന്നത്. പരാതി പറയാനെത്തിയ തന്റെ ഫോണിലേക്ക് സാദിഖലി ശിഹാബ് തങ്ങള്‍ അശ്ലീല ചിത്രങ്ങള്‍ അയക്കുകയും മോശമായി സന്ദേശങ്ങളയക്കുകയും ചെയ്‌തെന്നായിരുന്നു കുറിപ്പിലെ ആരോപണം.
.jpg)


