യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുസ്ലിം ലീഗ്
മുഖ്യമന്ത്രി പ്രഖ്യാപനം വന്ന ശേഷം മുസ്ലിം ലീഗിന്റെ യോഗം പാണക്കാട് വെച്ച് നടക്കും
യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുസ്ലിം ലീഗ്. ഇന്ന് രണ്ട് മണിക്ക് ആണ് യുഡിഎഫ് യോഗം വിളിച്ചത്. യോഗത്തില്‍ എത്താന്‍ കഴിയില്ലെന്ന് ലീഗ് അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വന്ന ശേഷം മുസ്ലിം ലീഗിന്റെ യോഗം പാണക്കാട് വെച്ച് നടക്കും. യോഗത്തില്‍ തീരുമാനമെടുത്ത ശേഷം മാത്രമേ നേതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിക്കൂ.
വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെന്ന് ഫലം വന്നശേഷം എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര നേതൃയോഗത്തില്‍ തീരുമാനിച്ചത്.
അതേസമയം മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും.
.jpg)

