അങ്കം കുറിക്കാൻ ഒരുങ്ങി മുസ്ലിം ലീഗും..! സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചു, പി.കെ. കുഞ്ഞാലിക്കുട്ടിമലപ്പുറത്ത്
Mar 17, 2026, 17:29 IST
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചു. മലപ്പുറത്ത് നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി ജനവിധി തേടും. പാണക്കാട് വച്ച് സാദിഖലി തങ്ങളാണ് പ്രഖ‍്യാപനം നടത്തിയത്.
27 സീറ്റുകളിൽ ലീഗ് മത്സരിക്കും. പുനലൂർ, ചേലക്കര എന്നിവിടങ്ങളിൽ രണ്ടു ദിവസത്തിനകം സ്ഥാനാർഥികളെ പ്രഖ‍്യാപിക്കും.മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് മുനീർ അറിയിച്ചതിനാലാണ് സ്ഥാനാർഥി പട്ടികയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. വേങ്ങരയിൽ കെ.എം. ഷാജിയും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയയും മത്സരിക്കും.
tRootC1469263">
.jpg)


