കാലം മായ്ക്കാത്ത സംഗീതം; സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ് അന്തരിച്ചു
ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
ചെന്നൈ. സംഗീത സംവിധായകന്‍ എസ്പി വെങ്കിടേഷ് അന്തരിച്ചു. 70 വയസ്സ് ആയിരുന്നു. ചെന്നെയിലെ വീട്ടില്‍ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 1968മുതല്‍ സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. സൂപ്പര്‍ ഹിറ്റായ 150 ൽ അധികം സിനിമകള്‍ക്കാണ് അദ്ദേഹം ഈണം പകർന്നത്. തമിഴിലും തെലുങ്കിലുമടക്കം ഹിറ്റുകളൊരുക്കിയാണ് വെങ്കിടേഷിന്റെ മടക്കം.
tRootC1469263">80 കളിലും 90 കളിലും നിരവധി ഗാനങ്ങളാണ് വെങ്കിടേഷിലൂടെ പിറവിയെടുത്തത്.മലയാള സിനിമകളായ കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.
.jpg)


