ഡോ. വന്ദന ദാസിൻ്റെ കൊലപാതകം : ഹോമിയോ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും
May 11, 2023, 09:41 IST

പെരിന്തൽമണ്ണ: കൊട്ടാരക്കരയിൽ യുവഡോക്ടറെ പരിശോധനക്കിടെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ദി ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് ഹോമിയോപത് കേരളയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച കരിദിനമാചരിക്കാൻ തീരുമാനിച്ചു. ഡോക്ടറുടെ മരണത്തിൽ സംഘടന അനുശോചിച്ചു. സുരക്ഷവീഴ്ച പരിശോധിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി കൈക്കൊള്ളണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റെജു കരീം, ജനറൽ സെക്രട്ടറി ഡോ. കൊച്ചുറാണി വർഗീസ്, ഡോ. ബാബു കെ. നോബർട്ട്, ഡോ. ഫസ്ലുറഹ്മാൻ എന്നിവർ അറിയിച്ചു.