വെള്ളം ചോദിച്ചെത്തി അടുക്കളയിൽ കയറി പെട്രോൾ ഒഴിച്ചു തീ കൊളുത്തി ; കണ്ണൂർ കുറ്റ്യാട്ടൂരിൽ പ്രവീണയെ അതിക്രൂരമായി കൊന്നതിന് ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

A case of murder has been registered against Jijesh for brutally killing Praveena in Kuttiyattur, Kannur, after he entered the kitchen and poured petrol on her and set her on fire after asking for water

കണ്ണൂർ : ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊന്ന ഇരിക്കൂർ പെരുവളത്ത്പറമ്പ് കുട്ടാവ് സ്വദേശി ജിജേഷിനെ (35) തിരെ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാൾ ഗുരുതരാവസ്ഥയിൽ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കുറ്റ്യാട്ടൂർ ഉരുവച്ചാൽ കാരപ്പുറത്തെ വീട്ടിൽ ഒ.വി അജീഷിൻ്റെ ഭാര്യ പ്രവീണയും (39)ജിജേഷും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അജീഷിൻ്റെ വാടക വീട്ടിലേക്ക് കയറി വന്ന ജിജേഷ് വെള്ളം ചോദിച്ചു വീട്ടിൽ കയറിയ ഉടനെ പ്രവീണയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയത്ത്അജീഷിൻ്റെ പിതാവും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവർ ബഹളം വെച്ചതോടെയാണ് നാട്ടുകാരും പിന്നാലെ പൊലിസുമെത്തിയത്. നില ഗുരുതരമായതിനെ തുടർന്ന് ഇരുവരെയും പൊലിസ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

A case of murder has been registered against Jijesh for brutally killing Praveena in Kuttiyattur, Kannur, after he entered the kitchen and poured petrol on her and set her on fire after asking for water.

സംഭവത്തിൽ ജിജേഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കണ്ണൂർ എ സി.പി പ്രദീപൻ കണ്ണിപൊയിലിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. ജിജേഷും പ്രവീണയും നേരത്തെ പരിചയക്കാരാണെന്നും ഇവർ ഫോൺ മുഖേനയും സോഷ്യൽമീഡിയ വഴിയും അടുത്ത സൗഹൃദമുണ്ടെന്നുമാണ് പൊലിസ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരം.

Tags