കോഴഞ്ചേരിയിലെ റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം: കാരണം പ്രണയനൈരാശ്യം

murder

പെണ്‍കുട്ടിക്ക് മേല്‍ സംശയം കൂടി കടുത്തതോടെ കൊല്ലാന്‍ തീരുമാനിച്ചുവെന്നും പ്രതി ജിത്തുവിന്റെ മൊഴി.

കോഴഞ്ചേരിയിലെ റിസോര്‍ട്ട് ജീവനക്കാരി ദിന്‍ഷയുടെ കൊലപാതകത്തില്‍ പ്രതി ജിത്തുവിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണമെന്നുറപ്പിക്കുകയാണ് പോലീസ്. ഒരു വര്‍ഷത്തിലേറെ പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. വളരെ അടുത്ത് പരിചയം ആയി. പിന്നീട് ദിന്‍ഷ പിന്മാറിയതോടെ ചതിക്കപ്പെട്ടെന്ന തോന്നലായി. തന്റെ കുറെയധികം പണവും നഷ്ടമായി എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

പെണ്‍കുട്ടിക്ക് മേല്‍ സംശയം കൂടി കടുത്തതോടെ കൊല്ലാന്‍ തീരുമാനിച്ചുവെന്നും പ്രതി ജിത്തുവിന്റെ മൊഴി. 21 കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡി. കോളേജില്‍ നടക്കും. ഇന്നലെ ഉച്ചയ്ക്കുശേഷം ആയിരുന്നു കൊലപാതകം നടന്നത്. മാരാമണ്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷ. കോഴഞ്ചേരി കീഴുകര സ്വദേശിയാണ് പ്രതി ജിത്തു.

Tags