17 കാരനായ അഭിരാമിന്റെ കൊലപാതകം ; ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അഭ്യന്തരമന്ത്രി
ഒരു തെറ്റും ചെയ്യാത്ത മകനെ കൊലപ്പെടുത്തിയതില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന വിഷമം എത്രയോ വലുതാണ്.
പാങ്ങപ്പാറ കൊലപാതകത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട അഭിരാമിന്റെ വീട്ടില്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്. വളരെ വേദനാജനകമായ ഒരു സംഭവമാണ് ഇവിടെ നടന്നത്. ഒരു തെറ്റും ചെയ്യാത്ത മകനെ കൊലപ്പെടുത്തിയതില്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന വിഷമം എത്രയോ വലുതാണ്. പൊലീസിന്റെ പ്രവര്‍ത്തിയില്‍ മാതാപിതാക്കള്‍ക്ക് സംതൃപ്തിയുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി മറ്റു തെളിവുകള്‍ ശേഖരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ അപൂര്‍വമായ ഒരു കേസ് ആയിട്ടാണ് താന്‍ ഇതിനെ കാണുന്നത്.കൗമാരക്കാര്‍ നിരന്തര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ജുവനൈല്‍ ജസ്റ്റിസ് ആനുകൂല്യങ്ങള്‍ ഇവര്‍ അനുഭവിക്കുന്നു. നിയമഭേദഗതി വേണമെങ്കില്‍ അതേപ്പറ്റി ആലോചിക്കേണ്ടതാണ്. ചേരാനല്ലൂര്‍ അപകടത്തിലെ കോടതി വിധിയിലും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരും പൊലീസും ഇരയോടൊപ്പമാണ്. ഇന്നത്തെ കോടതിവിധി ഒരു റൂളിന്റെ അടിസ്ഥാനത്തിലാണ്. കോടതിവിധി ഗൗരവമായി കാണേണ്ടതാണ്. കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ സംരക്ഷിക്കുന്ന രീതി ശരിയല്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
.jpg)

