17 കാരനായ അഭിറാമിന്റെ കൊലപാതകം ; തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ശക്തമായ അടിയേറ്റ ശേഷം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Srikaryam Abhiram murder case: He targeted his friend and called him and killed him; 17-year-old makes shocking statement

കൊല നടന്ന സ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തര്‍ക്കത്തിനിടയില്‍ തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി ഇടിക്കുകയായിരുന്നു.

 പാങ്ങപ്പാറയിലെ 17 കാരന്‍ അഭിറാമിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്നാണ് കണ്ടെത്തല്‍. പ്രതിയായ 17കാരന് നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് കൊലപാതകത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. പ്രതിയായ പതിനേഴുകാരനാണ് അഭിരാമിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് ഇടിച്ചത്. കൊല നടന്ന സ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തര്‍ക്കത്തിനിടയില്‍ തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി ഇടിക്കുകയായിരുന്നു.


ഇടിയില്‍ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഒമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തി. അര്‍ദ്ധ ബോധാവസ്ഥയില്‍ കിടന്ന അഭിരാമിനെ ഉണര്‍ത്തിതിനു ശേഷമാണ് ഇരുവരും ചേര്‍ന്ന് ബെല്‍റ്റ് മുറുക്കിയും മറ്റും കൊല നടത്തിയത്. പ്രദേശത്ത് നടത്തിയ തെളിവെടുപ്പില്‍ അഭിരാമിനെ തലയ്ക്ക് ഇടിക്കാന്‍ ഉപയോഗിച്ച തേങ്ങ കണ്ടെത്തി. കസ്റ്റഡിയില്‍ ലഭിച്ച 17 കാരനെ ഇന്ന് സ്ഥലത്ത് എത്തിച്ചു തെളിവ് നടത്തിയപ്പോഴാണ് തേങ്ങ കണ്ടെത്തിയത്. അഭിരാമിന്റെ തലയോട്ടിക്ക് ക്ഷതമേറ്റത് പോസ്റ്റ്മാര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഇതിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്.

പ്രണയത്തര്‍ക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതിയായ 17-കാരന്റെ മുന്‍ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പത്തിലായതിനെ തുടര്‍ന്ന് ഈ സുഹൃത്തിനെ ആക്രമിക്കാനായിരുന്നു പ്രതികളുടെ ആദ്യ പദ്ധതി. ഇതിനായി പെണ്‍സുഹൃത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താന്‍ പ്രതി ആവശ്യപ്പെട്ടു. സുഹൃത്ത് വരാതിരുന്നതോടെ അഭിറാമും പ്രതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തേങ്ങ കൊണ്ട് അഭിറാമിന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

Tags