യുവ വനിതാ ഡോക്ടറുടെ കൊലപാതകം : എംബിബിഎസ് വിദ്യാർത്ഥികൾ തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

google news
thiruvalla

തിരുവല്ല : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്നും ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാർത്ഥികൾ തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

thiruvalla

പുഷ്പഗിരി മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷന് മുമ്പിൽ പോലീസ് മുമ്പിൽ പോലീസ് തടഞ്ഞു.  ഹൗസ് സർജൻമാരുമായ ഡോക്ടർ ശ്രീജിത്ത്, ഡോക്ടർ നവീദ് ഡോക്ടർ ഷമീം എന്നിവർ പ്രസംഗിച്ചു. തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാവും വരെ സമരം തുടരുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചു.

thiruvalla

Tags