പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസ് ; നടന്നത് വന്‍ ആസൂത്രണ കൊല ; പ്രതികള്‍ രണ്ട് വാഹനങ്ങളിലായി അതുലിനെ നിരീക്ഷിച്ചതായി കണ്ടെത്തി

athul

പ്രതികള്‍ രണ്ട് കാറുകളിലായി അലുവ അതുലിന്റെ നീക്കം നിരീക്ഷിച്ചു

കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റ കൃത്യത്തിന് ഉപയോഗിച്ച 2 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനായി നടന്നത് വന്‍ ആസൂത്രണമാണെന്നും പ്രതികള്‍ രണ്ട് കാറുകളുമായി അതുലിന്റെ നീക്കം നിരീക്ഷിച്ചെന്നും പൊലീസ് പറയുന്നു. ഇന്നലെ പട്ടാപ്പകല്‍ കരുനാഗപ്പള്ളിയില്‍ നടുറോഡില്‍വച്ചാണ് ക്രൂരകൊലപാതകം അരങ്ങേറിയത്.

tRootC1469263">

പ്രതികള്‍ രണ്ട് കാറുകളിലായി അലുവ അതുലിന്റെ നീക്കം നിരീക്ഷിച്ചു. സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ അതുലിന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി രണ്ട് കാറുകള്‍ ഉണ്ടായിരുന്നു. ഇന്നോവ കാറില്‍ പിന്‍തുടര്‍ന്നു. അതുല്‍ പോയ വാഹനം ഇന്നോവ കൊണ്ട് ഇടിച്ചിട്ടായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു.

Tags