7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെ; ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഭിലാഷ് പിള്ളയും വിഷ്ണു ശശി ശങ്കറും വിജേഷ് പാണത്തൂരും
നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഭിലാഷ് പിള്ളയും വിഷ്ണു ശശി ശങ്കറും വിജേഷ് പാണത്തൂരും രംഗത്തെത്തി. സുമതി വളവ് എന്ന ചിത്രം കാരണം തനിക്ക് കോടികളുടെ കടബാധ്യതയുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മുരളി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വിവാദമായതോടെ പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കുകയായിരുന്നു മൂവരും.
വിഷയം കുടുംബത്തെയടക്കം ബാധിച്ചുവെന്നാണ് അഭിലാഷ് പിള്ള പറയുന്നത്. വിഡിയോ വന്നതിന് പിന്നാലെ മുരളി കുന്നുംപുറത്തിനെ വിളിച്ചിരുന്നു. അബദ്ധം പറ്റിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അഭിലാഷ് പിള്ള പറയുന്നു. അതേസമയം തന്നോട് അടുത്ത സിനിമ ചെയ്താലോ എന്ന് ആവശ്യപ്പെട്ട് മുരളി തന്നെയാണെന്നാണും അഭിലാഷ് പിള്ള പറയുന്നു. സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ വിചാരിച്ചാല്‍ കൂട്ടാന്‍ കഴിയില്ലെന്നാണ് അഭിലാഷ് പറയുന്നത്. സിനിമ ചെയ്യാനായി തങ്ങളാണ് മുരളിയെ സമീപിക്കുന്നത്. വേറൊരു കഥയായിരുന്നു പറഞ്ഞത്. തനിക്കും സംവിധായകനും അഞ്ച് ലക്ഷം വീതം അഡ്വാന്‍സും തന്നുവെന്നും അഭിലാഷ് പറയുന്നു. മുരളിയുടെ കയ്യില്‍ പണമില്ലായിരുന്നുവെന്നും തങ്ങളാണ് നിക്ഷേപകരെ പരിചയപ്പെടുത്തിയതെന്നും അഭിലാഷ് പിള്ള പറയുന്നു.
മുരളിയോട് ആറ് കോടി ബജറ്റ് വരുന്ന ജിംഗിള്‍ ബെല്‍സ് എന്ന സിനിമയുടെ കഥയായിരുന്നു പറഞ്ഞത്. സുമതി വളവിന്റെ ബജറ്റ് 10 കോടി വരുമെന്നും മുരളിയോട് പറഞ്ഞിരുന്നു. സിനിമ തുടങ്ങും മുമ്പ് അക്കൗണ്ടില്‍ 25 ലക്ഷം മാത്രമേ ഉള്ളൂവെന്ന് പറഞ്ഞു. മുരളിയുമായി സിനിമ ചെയ്യരുതെന്ന് തന്നോട് പലരും പറഞ്ഞിരുന്നതായും അഭിലാഷ് പിള്ള പറയുന്നു.സുമതി വളവിന്റെ ബജറ്റിന്റെ പകുതി ആറ് കോടി നല്‍കാന്‍ ഒരു കമ്പനി തയ്യാറായി. അവര്‍ ഷൂട്ടിന് മുമ്പ് ഒരു കോടി രൂപയും നല്‍കി. ചെന്നൈയില്‍ ഉ്‌ളള നിര്‍മാണ കമ്പനിയും സുമതി വളവിന്റെ ഭാഗമാണ്. അവര്‍ക്ക് മുരളി തന്നെ നല്‍കിയ എസ്റ്റിമേഷന്‍ 14 കോടിയാണെന്നും അഭിലാഷ് പറയുന്നു. അതേസമയം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിന്നും കേള്‍ക്കുന്ന തെറിയ്ക്ക് കണക്കില്ലെന്നും അഭിലാഷ് പിള്ള പറയുന്നു.
.jpg)

