മുരളീമന്ദിരം ഇനി കോൺഗ്രസിന് മാത്രം; പത്മജയുടെ നീക്കത്തോടെ രാഷ്ട്രീയ ചിത്രം മാറുന്നു

Murali Mandir is now only for Congress; The political picture changes with Padmaja's move

തൃശ്ശൂർ: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശന കാലം മുതൽ രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും വീക്ഷിച്ചിരുന്ന ഇടമാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ തൃശ്ശൂർ പൂങ്കുന്നത്തെ വസതിയായ 'മുരളീമന്ദിരം'. കെ. കരുണാകരന്റെയും പത്നി കല്ല്യാണിക്കുട്ടിയമ്മയുടെയും സ്മൃതികുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ഈ മണ്ണിൽ, പുതിയ രാഷ്ട്രീയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിന് മുൻപ് കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തുന്നത് പതിവായിരുന്നു. കല്ല്യാണിക്കുട്ടിയമ്മയുടെ കൈപ്പുണ്യം രുചിക്കാത്ത ഒരു കോൺഗ്രസ് നേതാവും കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല.

നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച മുരളീമന്ദിരം, പത്മജയുടെ ബിജെപി പ്രവേശനത്തോടെ ബിജെപി നേതാക്കളുടെയും സന്ദർശന കേന്ദ്രമായി മാറിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഇവിടെയെത്തി സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തിയിരുന്നു. കോൺഗ്രസ് വിട്ട പത്മജ, 35 അനുയായികൾക്ക് ബിജെപി അംഗത്വം നൽകിയതും കല്ല്യാണിക്കുട്ടിയമ്മയുടെ ശ്രാദ്ധദിനത്തിൽ സ്മൃതികുടീരത്തെ സാക്ഷിയാക്കിയായിരുന്നു. അച്ഛനുവേണ്ടി കൂടിയാണ് താനിത് ചെയ്യുന്നതെന്നായിരുന്നു അന്ന് പത്മജയുടെ പ്രതികരണം.

Tags