'മരിക്കണം എന്ന് കരുതിതന്നെ', എല്ലാം നഗ്നമായ സത്യം; വെള്ളം മുരളി

Murali Kunnumpurathu responds to the video circulating on social media

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയെകുറിച്ച് പ്രതികരണവുമായി സിനിമ നിർമ്മാതാവും ബിസിനസ്‌ പ്രമുഖനുമായ മുരളി കുന്നുംപുറത്ത്. ഒരാഴ്ച മുൻപ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോ ആണ് അത്.ബിസിനസ്സിലും സിനിമയിലുമായി 7 കോടി രൂപ  നഷ്ടമായെന്നും ആത്മഹത്യയുടെ വക്കിൽ ആണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ ആണ് പ്രചരിച്ചത് 

 'വെള്ളം' എന്ന സിനിമയിലൂടെ ലോകം അറിഞ്ഞ സിനിമ നിർമ്മാതാവും ബിസിനസ്സ് പ്രമുഖനുമായ മുരളി കുന്നുംപുറത്തിന്റെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതമാണ് 'വെള്ളം' എന്ന  സിനിമയ്ക്ക് ആധാരമായത്.ശേഷം ഏതാനും മലയാള സിനിമകളുടെ നിർമ്മാതാവുമായി.സിനിമയിൽ നിന്ന് 7 കോടി രൂപ നഷ്ടമായി, 

വിദേശത്തേക്ക് കയറ്റി അയച്ച ടൈലസിന്റെ കോടി കണക്കിന് രൂപ ലഭിച്ചില്ല.ആത്മഹത്യയുടെ വക്കിലാണ്,കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എന്നെ എല്ലാവരും ചതിച്ചു, പറ്റിച്ചു തുടങ്ങിയ കാര്യങ്ങൾ ആണ് വീഡിയോയിൽ പറയുന്നത്.സിനിമയിൽ കൂടെ പ്രവർത്തിച്ച സംവിധായകര്‍ക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് മുരളി ഉയര്‍ത്തിയത്.വീഡിയോയിൽ പറഞ്ഞത് എല്ലാം സത്യമാണ്. 

Murali Kunnumpurathu responds to the video circulating on social media

ഒരാഴ്ച മുൻപാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. അന്ന് തന്നെ അത് പിൻവലിച്ചിരുന്നു . ശേഷം പലരും ചേർന്നാണ് അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.ബിസിനസിലും വലിയ തകർച്ച ഉണ്ടായിട്ടുണ്ട്. പലരും പറ്റിച്ചു, ​കോടികണക്കിന് രൂപ നഷ്ടമായി.സിനിമ - രാഷ്ട്രീയ മേഖലയിലെ പലരും വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട് എന്നും മുരളി പറഞ്ഞു 

ഇപ്പോഴും മാനസിക സംഘർഷത്തിലാണ്.കൂടെ നിൽക്കുന്ന കുറച്ച് സുഹൃത്തുക്കൾ ഉണ്ട്.  ബിസിനസിലൂടെ തന്നെ നഷ്ടമായത് തിരിച്ചു പിടിക്കണം എന്നാണ് ആഗ്രഹമെന്നും മുരളി കുന്നുംപുറത്ത് വ്യക്തമാക്കി.

Tags