മുരളി കുന്നുംപുറത്ത് ഒരു സംഭവം തന്നെ : വീണ്ടും വ്യത്യസ്തനായി വെള്ളം മുരളി
കണ്ണൂർ : നാടിനും വീടിനും ഒരു പോലെ 'ശല്യമായ' മുഴുക്കുടിയനിൽ നിന്ന് പല രാജ്യങ്ങളിലായി വ്യവസായം കെട്ടിപ്പടുത്ത ബിസിനസുകാരനാണ് മുരളി കുന്നുംപുറത്ത് .വര്‍ഷങ്ങള്‍ക്ക് മുമ്പ് മുരളിയുടെ കടന്നുപോയ ജീവിത അനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച 'വെള്ളം' സിനിമ മുരളിയുടെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു
tRootC1469263">
.ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വാട്ടർമാൻ ടൈൽസിൻ്റെ ഉടമ കൂടിയാണ് മുരളി കുന്നുംപുറത്ത് .

നമ്മുടെ ചുറ്റും നിരവധി പേര് മദ്യത്തിന് അടിമപ്പെട്ടവരുണ്ട്. അതിൽ അപൂർവ്വം ചിലർക്ക് മാത്രമേ മദ്യപാനം നിർത്താൻ പറ്റുകയുള്ളൂ. മുരളി കുന്നുംപുറത്ത് നിരവധി കുടുംബങ്ങളെയാണ് തീരാ സങ്കടങ്ങളിൽ നിന്നും കരകയറ്റിയത് .നൂറുകണക്കിന് മദ്യപാനികളെയാണ് വെള്ളം മുരളി മദ്യപാനത്തിൽ നിന്നും വിമുക്തി നേടിക്കൊടുത്തത് .അതിലൊരാളാണ് തളിപ്പറമ്പ് കയ്യത്തെ ഹരി. ഹരിയുടെ ജീവിതത്തെ മാറ്റി മറിച്ചത് മുരളിയാണ് . തൃഛംബരം ഉൽസവാരംഭത്തിലാണ് മുരളി ഹരിയെ കണ്ടത് . മുരളിയുടെ കൂടെ കേരള ഓൺലൈൻ ന്യൂസിന്റെ മാനേജിങ് എഡിറ്റർ ബിജുനു കണ്ണൂരും ഉണ്ടായിരുന്നു . ഹരിയെ കണ്ടതുമുതലുള്ള അനുഭവം വെള്ളം മുരളി തന്നെ ഫേസ്ബുക് പേജിൽ പങ്കുവെച്ചിട്ടുണ്ട് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തളിപ്പറമ്പ് കയ്യത്തെ ഹരിയെ ഇത് വായിക്കുന്നവർക്ക് ചിലർക്കെങ്കിലും അറിയാമായിരിക്കും. കുറെ നാളുകൾക്ക് ശേഷം, ഈ വർഷത്തെ തൃഛംബരം
ഉൽസവാരംഭത്തിലാണ് ഞാൻ ഹരിയെ കണ്ടത് എന്റെ കുടെ പ്രിയ സുഹൃത്ത് ബിജുനുവുംഉണ്ടായിരുന്നു. പൂക്കോത്ത് നടയിൽ ഉൽസവത്തിനിടയിൽ വെച്ച് ഹരിയെ കാണുമ്പോൾ ഹരി നല്ലവണ്ണം മദ്യപിച്ചിരുന്നു എന്നെ കണ്ട ഉടനെ എന്റെ കൈപിടിച്ച് " എനിക്ക് മദ്യപാനത്തിൽ നിന്ന് രക്ഷ നേടണം സഹായിക്കണം" എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നമ്മുക്ക് നോക്കാം നാളെ രാവിലെ 8 മണിക്ക് വിളിക്കു .
അടുത്ത ദിവസം കൃത്യം 8 മണിക്ക് തന്നെ ഹരി വിളിച്ചു. ഞാൻ പറഞ്ഞു 10 മണിക്ക് വിളിക്കു എന്ന്. പക്ഷെ ഹരി 10 മണിക്ക് വിളിച്ചത് അടുത്തുളള കള്ള് ഷാപ്പിൽ നിന്നും ഫുൾ ഫിറ്റായിട്ടാണ്. മദ്യം പൂർണ്ണമായും ഉപേക്ഷിച്ചുവെങ്കിൽ മാത്രമെ സഹായിക്കുവാൻ കഴിയുകയുള്ളു എന്ന് ഞാൻ തീർത്ത് പറഞ്ഞു. അതിന് ശേഷം കുറെ ദിവസത്തേക്ക് ഹരിയുടെ വിവരം യാതൊന്നുമില്ലായിരുന്നു. പുക്കോത്ത് നടയിൽ ഉൽസവ സമാപന ദിനത്തിൽ ഉണ്ണി മേനോന്റെ ഗാനമേള നടക്കുന്നതിനിടയിൽ വീണ്ടും ഹരി എന്നെ സമീപിക്കുകയും മദ്യപാനത്തിൽ നിന്നും രക്ഷനേടാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യതു. മദ്യപാനം പൂർണ്ണമായി ഉപേക്ഷിക്കുവാൻ തയ്യാറാണെങ്കിൽ നാളെ 8 മണിക്ക് വിളിക്കാൻ പറഞ്ഞു.
അടുത്ത ദിവസം കൃത്യം 8 മണിക്ക് തന്നെ ഹരി വിളിച്ചു. അപ്പോൾ 11 മണിക്ക് വിളിക്കുവാൻ പറഞ്ഞു. മദ്യപിക്കാതെ തന്നെ 11 മണിക്ക് വിളിച്ചു. അപ്പോൾ ഞാൻ വീണ്ടും 5 മണിക്ക് വിളിക്കുവാൻ പറഞ്ഞു. ഹരി വീണ്ടും 5 മണിക്ക് വിളിച്ചു മദ്യപിക്കാതെ തന്നെ. ഉടനെ എന്റെ സുഹൃത്തുക്കളായ ബാബൂട്ടൻ ,ഉമേഷ് എന്നിവരെ വിട്ട് ഹരിയെ കൂട്ടി കൊണ്ടുവരുകയും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യപാനം ആശുപത്രി ചികിൽസ കൊണ്ട് ഭേദമാകില്ല. പക്ഷെ സ്ഥിരം മദ്യപാനം മൂലമുണ്ടായ മാനസിക പിരിമുറുക്കം, ഉറക്കം ഇല്ലായ്മ, ക്ഷീണം , മറ്റ് ശാരിരിക അസ്വസ്തകൾ എന്നിവ പരിഹരിക്കുവാൻ എന്നിവക്ക് ചികിൽസ ആവശ്യമാണ്. മദ്യപാനാ നിർത്തുന്നതിന്ന് മാനസിക തീരുമാനം നിർബന്ധമാണ്.
ഇപ്പോൾ ഹരി മദ്യപാനത്തിൽ നിന്നും വിമുക്തി നേടി , സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുന്നു, . ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്ന് വന്നിരിക്കുന്നു. കുടുംബമാണ് അവരുടെ സന്തോഷമാണ് സ്നേഹമാണ് ലോകത്തിലെ എറ്റവും വലിയ ലഹരി എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
ഹരിക്കും കുടുംബത്തിനും എല്ലാവിധ നൻമകളും നേരാം.
.jpg)


