മൂന്നാറില്‍ കാറിന് തീപിടിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ​​​​​​​

Car catches fire in Munnar; passengers barely escape
Car catches fire in Munnar; passengers barely escape

മൂന്നാര്‍: മൂന്നാറില്‍  സഞ്ചാരികള്‍ സഞ്ചരിച്ച കാറിന് തീ പിടിച്ചു. ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവരയ്ക്കും കന്നിമലയ്ക്കും ഇടയിലാണ് കാറിനു  തീ പിടിച്ചത്. വാഹനത്തില്‍ പുക ഉയരുന്നത് കണ്ട സഞ്ചാരികള്‍ പെട്ടെന്ന് തന്നെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

tRootC1469263">

യാത്രക്കാര്‍ പെട്ടെന്ന് തന്നെ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. മറയൂര്‍ സന്ദര്‍ശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സഞ്ചാരികളുടെ വാഹനത്തിനാണ് തീ പിടിച്ചത്.

Tags