അതിശൈത്യത്തിൽ മൂന്നാർ

moonnar
moonnar

തൊടുപുഴ:  അതിശൈത്യത്തിൽ വിറച്ച് മൂന്നാർ. ഒരിടവേളയ്ക്കു ശേഷം പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡി​ഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുകയാണ്.

സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീഴ്ചയാണുള്ളത്. ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുകയാണിപ്പോൾ. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.

Tags