മൂന്നാറില്‍ വിനോദസഞ്ചാരികളെ മര്‍ദ്ദിച്ച സംഭവം:പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്

1

വഴിയോരക്കടകള്‍ക്ക് മുന്നില്‍ ടൂറിസ്റ്റ് ബസ് നിർത്തിയിട്ടു എന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകള്‍ ചേർന്ന് സഞ്ചാരികളെ മർദ്ദിച്ചത്.

മൂന്നാർ : ടോപ് സ്റ്റേഷനില്‍ വിനോദസഞ്ചാരികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.ടോപ് സ്റ്റേഷൻ സ്വദേശികളായ വിനോദ്, ഋതിക്, ഡേവിഡ് എന്നിവർക്കെതിരെയാണ് കൊരങ്ങണി പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി മൂന്നാറിലും തമിഴ്‌നാട്ടിലുമായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെ അതിക്രമമുണ്ടായത്. വഴിയോരക്കടകള്‍ക്ക് മുന്നില്‍ ടൂറിസ്റ്റ് ബസ് നിർത്തിയിട്ടു എന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകള്‍ ചേർന്ന് സഞ്ചാരികളെ മർദ്ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.

 

Tags