മുണ്ടത്തിക്കോട് സ്‌ഫോടനം: പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരം

Thrissur fireworks explosion; 8 dead, death toll rises

മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്ന് മുതല്‍ നടക്കും

 മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ പരിക്കേറ്റ 10 പേരില്‍ 4 പേരുടെ നില ഗുരുതരം. കരാറുകാരന്‍ സതീഷ് വെന്റിലേറ്ററില്‍ തുടരുകയാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്ന് മുതല്‍ നടക്കും. അപകടം നടന്ന വെടിക്കെട്ടുപുരയില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തുകയാണ് ഫോറന്‍സിക് സംഘം

വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്‌ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. പൊലീസ് സുരക്ഷിത സ്ഥലം കണ്ടെത്തി എന്നു റവന്യു വകുപ്പ് അറിയിച്ചു. അതിനു ശേഷം വെടിക്കെട്ടുപുര ഉണ്ടായിരുന്ന സ്ഥലത്ത് കെഡാവര്‍ നായകളെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കും.

Tags