മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ മുസ്ലീം ലീഗ് നിർമിച്ച വീടുകളിൽ ഞായറാഴ്ച താമസം തുടങ്ങും

mundakai

 കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിർമ്മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഏപ്രിൽ 27-ന് നടക്കും. ആദ്യഘട്ടത്തിലെ 51 വീടുകളുടെ താക്കോൽ ഫെബ്രുവരി 28-ന് കൈമാറിയിരുന്നെങ്കിലും കുടുംബങ്ങൾ ഇതുവരെ താമസം തുടങ്ങിയിരുന്നില്ല. 

ഈ സാഹചര്യത്തിലാണ് 51 കുടുംബങ്ങൾക്കായി ഒരേ ദിവസം ഗൃഹപ്രവേശം നടത്താൻ തീരുമാനിച്ചതെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. അന്നേദിവസം ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും പുനരധിവാസ ഉപസമിതി അംഗവുമായ ടി. മുഹമ്മദ് പറഞ്ഞു. 'അടുത്ത ബന്ധുക്കൾക്കും ക്ഷണിക്കപ്പെട്ടവർക്കും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളു' അദ്ദേഹം പറഞ്ഞു.

Tags