മുനമ്പം ഭൂമി തർക്കവിഷയം ; ഉമീദ് പോർട്ടലിലെ വിവരങ്ങൾ നീക്കണം; കേന്ദ്രമന്ത്രിയെ കണ്ട് രാജീവ് ചന്ദ്രശേഖർ

There are so many things for Kerala in the central budget..! BJP state president Rajeev Chandrasekhar rejected the criticism that Kerala was ignored in the budget.

 മുനമ്പം ഭൂമി തർക്കവിഷയം കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. വഖഫ് ബോർഡ് ഏകപക്ഷീയമായി മുനമ്പത്തെ 404 ഏക്കർ ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ അദ്ദേഹം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി.

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് വഖഫ് ബോർഡ് ഭൂമി പോർട്ടലിൽ ചേർത്തതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ അധികാരമുള്ളത് ‘മുതവല്ലി’ക്കാണ്. എന്നാൽ ഈ കേസിൽ മുനമ്പത്തെ ഭൂമി സംബന്ധിച്ച് യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് വഖഫ് ബോർഡ് അത് പോർട്ടലിലേക്ക് മാറ്റിയത്. 

ഈ ചട്ടലംഘനങ്ങൾ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എത്രയും വേഗം ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭ്യമാകും വരെ നിയമപരമായും ഭരണപരമായും പോരാട്ടം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പ്രദേശവാസികളുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags