മുംബൈ-തിരുവനന്തപുരം ക്രിസ്മസ് സ്പെഷല്‍ ട്രെയിൻ 18 മുതല്‍

train
train

18 മുതല്‍ ജനുവരി 10 വരെ ഇരുദിശകളിലേക്കുമായി എട്ട് സ്പെഷല്‍ ട്രെയിൻ സർവീസുകളാണ് നടത്തുക

ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് മംഗലാപുരം, തൃശൂർ, കോട്ടയം വഴി സ്പെഷല്‍ ട്രെയിൻ പ്രഖ്യാപിച്ച്‌ സെൻട്രല്‍ റെയില്‍വേ.കേരളത്തില്‍ 18 സ്റ്റോപ്പുകളുമായി ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് സ്പെഷല്‍ ട്രെയിൻ സർവീസ്.

tRootC1469263">

18 മുതല്‍ ജനുവരി 10 വരെ ഇരുദിശകളിലേക്കുമായി എട്ട് സ്പെഷല്‍ ട്രെയിൻ സർവീസുകളാണ് നടത്തുക. ട്രെയിൻ നമ്ബർ 01171 ലോകമാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷല്‍ ട്രെയിൻ ഡിസംബർ 18 മുതല്‍ ജനുവരി എട്ട് വരെ വ്യാഴാഴ്ചകളില്‍ വൈകുന്നേരം നാലിനാണ് സർവീസ് ആരംഭിക്കുക.

തുടർന്ന് പിറ്റേന്ന് (വെള്ളിയാഴ്ചകളില്‍) രാത്രി 11.30ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും. ഡിസംബർ 18, 25, 2026 ജനുവരി ഒന്ന്, എട്ട് തീയതികളിലാണ് മുംബൈയില്‍ നിന്നുള്ള സർവീസ് മടക്കയാത്ര 01172 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി )-ലോകമാന്യ തിലക് ടെർമിനസ് സ്പെഷല്‍ ഡിസംബർ 20 മുതല്‍ ജനുവരി 10 വരെ ശനിയാഴ്ചകളിലാണ് സർവീസ് നടത്തുക.

ശനിയാഴ്ച വൈകുന്നേരം 4:20ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ ഒന്നിന് മുംബൈയിലെത്തിച്ചേരും.

ഒരു എസി ടു ടയർ, ആറ് എസി ത്രീ ടയർ, ഒൻപത് സ്ലീപ്പർ ക്ലാസ്, നാല് ജനറല്‍ സെക്കൻഡ് ക്ലാസ്, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് സ്പെഷല്‍ ട്രെയിനിന്റെ കോച്ച്‌ പൊസിഷൻ. ട്രെയിനിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Tags