കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി 11 വർഷത്തിനു ശേഷം തിരുവല്ലയിൽ പിടിയിൽ

google news
ssss

തിരുവല്ല : കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷക്കാലമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല സി.വി.പി ടവേഴ്സ് ഉടമയായ തിരുവല്ല തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സി.പി ജോൺ ( 59 )  ആണ് പിടിയിലായത് . തിരുവല്ല കുരിശു കവലയിലെ സി.വി.പി ടവറിലെ ഫ്ലാറ്റുകൾ വിദേശ മലയാളികൾ അടക്കം ഒന്നിലധികം പേർക്ക് വിൽപ്പന നടത്തി പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് അറസ്റ്റ് .

തിരുവല്ല കുരിശു കവലയിൽ പ്രവർത്തിക്കുന്ന സി.വി.പി ടവറിലെ ഒരേ ഫ്ലാറ്റുകൾ മൂന്നും നാലും പേർക്ക് വിറ്റതിനെ ചൊല്ലിയാണ് ബോബന് എതിരെ കേസുകൾ ഉടലെടുത്തത്. ഏതാണ്ട് 15 വർഷത്തിനു മുമ്പ് ആയിരുന്നു കേസുകൾക്ക് ആസ്പദമായ പരാതികൾ ഉയർന്നത്. പരാതികളെ തുടർന്ന് ബോബൻ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് തിരുവല്ലാ സിഐ ബി.കെ സുനിൽ കൃഷ്ണൻ, സീനിയർ സിപിഒ ഹക്കീം എന്നിവർ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ ആണ് എറണാകുളം കളമശ്ശേരിയിലെ വാടക വീട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. 

വിദേശ രാജ്യങ്ങളിൽ വർഷങ്ങളോളം ജോലിചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം ഫ്ലാറ്റിന്റെ പേരിൽ പ്രതിയായ ബോബൻ തട്ടിയെടുക്കുകയായിരുന്നു പരാതിക്കാരായ വിദേശ മലയാളികളിൽ പലരുടെയും പരാതി. ഇതിനിടെ പണം മടക്കി നൽകാം എന്ന് വിശ്വസിപ്പിച്ച് ബോബൻ പരാതിക്കാരായ പലർക്കും നൽകിയ തുകയുടെ വണ്ടിച്ചെക്കും നൽകിയിരുന്നു.  പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ടെന്ന് സി ഐ സുനിൽ കൃഷ്ണൻ പറഞ്ഞു.

Tags