മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് ; കേന്ദ്ര ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പില്‍ ഇന്ന് കേരളവും തമിഴ്‌നാടും ചര്‍ച്ച നടത്തും

mullaperiyar

രാവിലെ 10 മണി മുതല്‍ 11:30 വരെയാണ് ചര്‍ച്ച. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന വിഷയത്തില്‍ കേന്ദ്ര ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പില്‍ ഇന്ന് കേരളവും തമിഴ്‌നാടും ചര്‍ച്ച നടത്തും. മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുക്കും. 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം' എന്ന നിലപാട് കേരളം അറിയിക്കും. രാവിലെ 10 മണി മുതല്‍ 11:30 വരെയാണ് ചര്‍ച്ച. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടത്തും.

കേന്ദ്ര ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. എംപിമാരായ ജെബി മേത്തര്‍, ഡീന്‍ കുര്യാക്കോസ് എന്നിവരും കമ്മിറ്റിയിലുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തര്‍സംസ്ഥാന ചര്‍ച്ച നടക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ തടയുമെന്ന് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ പുതിയ സര്‍ക്കാരും നിലപാടെടുത്തിരുന്നു. ?വിജയ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Tags