മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ; സമഗ്ര പരിശോധനയ്ക്ക് അഞ്ചംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര ജലക്കമ്മീഷൻ
Jan 10, 2026, 20:06 IST
മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്രപരിശോധനയ്ക്കായി കേന്ദ്ര ജലക്കമ്മീഷൻ പുതിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. സമിതി രൂപീകരിച്ച് ഉത്തരവിറക്കിയ ശേഷം കേന്ദ്രം ഇക്കാര്യം കേരളത്തെയും തമിഴ്‌നാടിനെയും രേഖാമൂലം അറിയിച്ചു.
tRootC1469263">സമിതിയുടെ സമഗ്ര പരിശോധന ഉടൻ തുടങ്ങും. പരിശോധന പൂർത്തിയാക്കി നാല് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. മുൻ ചീഫ് എൻജിനിയറും കേന്ദ്ര ജലക്കമ്മിഷൻ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ മുൻ എംഡി ബൽറാജ് ജോഷിയും സമിതിയിലുണ്ട്.
.jpg)


