ചിലർ മതത്തിൽ അനാചാരം ചേർക്കുന്നു ; വീട്ടിൽ പ്രസവം നടത്തണമെന്നത് അന്ധവിശ്വാസമെന്ന് മുജാഹിദ് വനിതാ വിഭാ​ഗം

V. C. Maryakutty Sullamiya
V. C. Maryakutty Sullamiya

മലപ്പുറം : മുജാഹിദ് വനിതാ വിഭാഗം വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ രംഗത്ത്. പ്രസവം വീട്ടിൽ നടത്തണമെന്നത് അന്ധവിശ്വാസമെന്ന് എം ജി എം സംസ്ഥാന വൈസ് പ്രസി‍ഡൻറ് വി സി മറിയക്കുട്ടി സുല്ലമിയ്യ. ആരോഗ്യ കേന്ദ്രങ്ങളെയാണ് പ്രസവത്തിനായി സമീപിക്കേണ്ടത്. വാക്സിൻ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്ന് മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.

മതത്തിൽ ചിലർ അനാചാരങ്ങൾ കൂട്ടിച്ചേർക്കുകയാണ്. മതപരമായ വിശ്വാസങ്ങളല്ല ഇക്കൂട്ടർ പറയുന്നത്. അവരാണ് വാക്സിനും ആശുപത്രിയിലെ പ്രസവത്തിനുമെതിരായി പ്രചാരണം നടത്തുന്നത്. ഈ പ്രചാരണങ്ങൾ നടത്തുന്നവർ അവരുടെ നിഗമനത്തിനനുസരിച്ചാണ് കാര്യങ്ങൾ പറയുന്നത്. ഇതിനെതിരെ സ്ത്രീകളിൽ ബോധവത്കരണം നടത്തുമെന്നും വി സി മറിയക്കുട്ടി സുല്ലമിയ്യ പറഞ്ഞു.

മന്ത്രവാദം എന്നത് ഇസ്ലാമികമല്ലെന്നും രോഗം വന്നാൽ ചികിത്സിക്കണമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളതെന്നും മറിയക്കുട്ടി പറഞ്ഞു. മന്ത്രവാദം പോലുള്ള കാര്യങ്ങൾക്കെതിരെയും ബോധവൽക്കരണം നടത്തുമെന്ന് മറിയക്കുട്ടി പ്രതികരിച്ചു.

Tags