ന്യൂക്ലിയാര്‍ മെഡിസിനില്‍ എംഎസ്‌സി; അപേക്ഷ ക്ഷണിച്ചു

apply
apply

ഡോ. രാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ഉത്തര്‍ പ്രദേശ്, ലഖ്നൗ) എംഎസ്‌സി ന്യൂക്ലിയാര്‍ മെഡിസിന്‍ പ്രോഗ്രാം 2026, 27 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് (എഇആര്‍ബി) അംഗീകാരമുള്ളതാണ് കോഴ്സ്. ഫുള്‍ടൈം രീതിയില്‍ നടത്തുന്ന രണ്ടുവര്‍ഷ പ്രോഗ്രാമിനെത്തുടര്‍ന്ന് ആറുമാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉണ്ടാകും. കോഴ്സിന്റെ പരമാവധി ദൈര്‍ഘ്യം നാലുവര്‍ഷമാണ്.

tRootC1469263">

പ്രവേശനയോഗ്യത

റെഗുലര്‍ വിദ്യാര്‍ഥിയായി ബിഎസ്സി ന്യൂക്ലിയര്‍ മെഡിസിന്‍ അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലെ ബിഎസ്‌സി അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. 2025 ഡിസംബര്‍ 31-നകം യോഗ്യത നേടിയിരിക്കണം.

വിദൂരപഠനം, മറ്റ് ഇമേജിങ് കോഴ്സ് എന്നിവവഴി ബിഎസ്‌സി നേടിയവരൊന്നും അപേക്ഷിക്കാന്‍ അര്‍ഹരല്ല. 2025 ഡിസംബര്‍ 31-ന് കുറഞ്ഞപ്രായം 17 വയസ്സ്, ഉയര്‍ന്നപ്രായം 35 വയസ്സ്. യുപി സംസ്ഥാനത്തിനുപുറത്തുള്ള സംവരണവിഭാഗക്കാരെ ജനറല്‍ കാറ്റഗറിയിലേ പരിഗണിക്കൂ.

അപേക്ഷ

drrmlimsexam.org വഴി ഡിസംബര്‍ 15-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫീ 1000 രൂപ (പട്ടികവിഭാഗക്കാര്‍ക്ക് 600 രൂപ) ഓണ്‍ലൈനായി അടയ്ക്കണം.

തിരഞ്ഞെടുപ്പ്

ജനുവരി 15-ന് സ്ഥാപനം നടത്തുന്ന രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷവഴിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാവും. ഫിസിക്‌സ്, കെമിസ്ട്രി (25 വീതം), ബയോളജി (20), ഇംഗ്ലീഷ്, കറന്റ് അഫയേഴ്സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ (10 വീതം). ശരിയുത്തരത്തിന് ഒരു മാര്‍ക്കുവീതം ലഭിക്കും. ഉത്തരംതെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കില്ല. പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാന്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കണം. സംവരണവിഭാഗക്കാര്‍ക്ക് 45 ശതമാനം മതി.

ഫലം പരീക്ഷയുടെ അടുത്തദിവസം ഉച്ചയ്ക്ക് 12-ഓടെ വെബ്സൈറ്റില്‍ ലഭ്യമാക്കും. യോഗ്യത നേടുന്നവര്‍ പരീക്ഷയുടെ അടുത്തദിവസം നടക്കുന്ന കൗണ്‍സലിങ്ങില്‍ പങ്കെടുക്കണം. ഒരു സെമസ്റ്ററിലെ കോഴ്സ് ഫീ 35,000 രൂപയാണ്. ഇതിനുപുറമേയും ഫീസുണ്ടാകും. ഇതെല്ലാം ഉള്‍പ്പെടെ മൊത്തം കോഴ്‌സ് ഫീ 1,67,400 രൂപയാണ്.
 

Tags