കെ സുധാകരൻ എം പിക്കെതിരെ വ്യാജ പ്രചരണം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞു

There is not just one Satheesan in Congress, there are many Satheesans; K Sudhakaran takes a public stand against VD Satheesan



കണ്ണൂർ: മുൻകെ പി സി സി അദ്ധ്യക്ഷൻകെ സുധാകരൻ എംപിയുടെ പേരിൽ വ്യാജ പ്രചാരണം: സോഷ്യൽ മിഡിയയിൽ പോസ്റ്റിയിട്ടയാളെ കണ്ടെത്തി കണ്ണൂർ സൈബർ പൊലീസ്. ദേശാഭിമാനി പ്രാദേശിക ലേഖകനാണ് കെ സുധാകരൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത്.കോട്ടയം പാല സ്വദേശിയായ പി.ആർ .രാജീവാണ് പോസ്റ്റ് ഇട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

ദേശാഭിമാനി കോട്ടയം പാലയിലെ  പ്രാദേശിക ലേഖകനാണ്  പി ആർ രാജീവ്.കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ ഇയാൾക്ക് നോട്ടീസ് നൽകി . ഹാജരായാൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടി ഉണ്ടാവും. കഴിഞ്ഞ ദിവസമാണ് കെ സുധാകരൻ എം.പി മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചുവെന്ന വ്യാജ പ്രചരണവുമായി ഇയാൾ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത് യു ഡി എഫ് കൺവീനർ അഡൂർ പ്രകാശ് മുഖ്യമന്ത്രിയെ കെ പി സി സി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വിമർശിച്ചതിൻ്റെ പിന്നാലെയായിരുന്നു ഈ കാര്യം ശ്രദ്ധയിൽപ്പെട്ട കെ സുധാകരൻ എംപിയുടെ ഓഫീസ് ആ ഭുന്തര മന്ത്രിക്കും ഡി ജി പി ക്കുംപരാതി നൽകുകയായിരുന്നു. 

ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെയും അഭിപ്രായപ്രകടനത്തിൻ്റെയും പരിധിയിൽ വ്യാജ പ്രചരണം വരില്ലെന്ന് കെ സുധാകരൻ എം പി നൽകിയ പരാതിയിൽ ചൂണ്ടികാട്ടി. ഇതേ തുടർന്നാണ് കണ്ണൂർ സൈബർ പൊലിസിന് അന്വേഷണം കൈമാറിയത്.

Tags